
എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കില്‍ വാളകം വില്ലേജില്‍ പെട്ട കടാതി
പാടശേഖരം നാശത്തിന്റെ വക്കിലാണ്. പലപ്പോഴായി സ്വകാര്യ വ്യക്തികള്‍ പാടം കൈയ്യേറിയിരിക്കുന്നു. തദ്ദേശ ഭരണകൂടവും രാഷ്ട്രിയ നേതൃത്വവും പാടം നികത്തുന്ന മുതലാളിമാര്‍ക്ക് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൂവട്ടുപുഴയിലേക്ക് ഒഴുകിയെത്തുന്ന കടാതി തോടിന്റെ ഇരുവശവുമായി
കിടക്കുന്ന ഈ പാടശേഖരവും തോടും ഭീഷണിയിലാണ്. തോടിനു കിഴക്കുഭാഗത്തായി പാടം നികത്തിയെടുത്ത സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ മതില് കെട്ടിക്കൊടുക്കുന്നതാണ് ഇവിടത്തെ പുതിയ അനുഭ
വം. ഇരുവശവും കൈതക്കാട് നിറഞ്ഞു നിന്ന തോടിന്റെ വശങ്ങള് ഡി. ആര്. കേട്ടുന്നത്തിലെ യുക്തി ആണ് നാട്ടുകാര്‍ക്ക് മനസിലാക്കാത്തത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന തോടിന്റെ വശങ്ങള് എവിടെയെങ്കിലും ഇടിഞ്ഞിട്ടുല്ലതായി കേട്ടുകെള്വിപോലുമില്ല
എന്നതാണ് സത്യം. കേരള മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് മതില് കെട്ടിയിരിക്കുന്നത്. ഇവിടെ നടക്കുന്ന പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളും, അധികാരിവര്‍ഗത്തിന്റെ നിലപാടുകളും താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ .






സ്പെഷ്യല്‍ കേരള ടൂര്‍